india

അഴിമതി ആരോപണം; പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രി ഭഗവന്ത് മന്‍

By Test User

May 24, 2022

അഴിമതി ആരോപണത്തിന് പിന്നാലെ പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചു. പുറത്താക്കിയതിന് പിന്നാലെ വിജയ് സിംഗ്ലയെ പൊലീസ് അറസ്റ്റ് ചെയ്യുകയും  ചെയ്തു.

ആരോഗ്യവകുപ്പ് സംബന്ധിച്ചുള്ള കരാറുകള്‍ക്കായി സിംഗ്ല ഉദ്യോഗസ്ഥരില്‍ നിന്ന് ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഒരുതരത്തിലുള്ള അഴിമതിയും സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ല. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധ മാതൃക പ്രകാരമാണ് സിംഗ്ലക്കെതിരെ നടപടിയെടുത്തതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വ്യക്തമാക്കി.