india

ബിഹാറില്‍ വീണ്ടും വിഷമദ്യ ദുരന്തം

By Test User

March 20, 2022

ബിഹാറില്‍ വീണ്ടും വിഷമദ്യ ദുരന്തം. ബിഹാറിലെ വിവിധ ജില്ലകളിലായി 17 പേര്‍ മരണപ്പെട്ടു. ബങ്ക, ഭഗല്‍പൂര്‍, മധേപുര, മുരളിഗഞ്ച് എന്നി ജില്ലകളിലാണ് സംഭവം നടന്നത്. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം മധേപുരയില്‍ 3 പേരും ഭഗല്‍പൂരില്‍ 4 പേരും ബങ്കയില്‍ 9 പേരും മുരളിഗഞ്ചില്‍ ഒരാളുമാണ് മരിച്ചത്. ബിഹാറിലെ ഭഗല്‍പൂരിലും ഗോപാല്‍ഗഞ്ചിലും വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ച് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും മറ്റൊരു വിഷമദ്യ ദുരന്തം നടക്കുന്നത്.