പാലക്കാട്: ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു. വരിക്കാശ്ശേരി മനയില്‍ ഇന്ന് രാവിലെയോടെയാണ് സംഭവമുണ്ടായത്. പാപ്പാന്‍ വിനോദ് ആണ് മരിച്ചത്. പേരൂര്‍ സ്വദേശിയാണ് ഇദ്ദേഹം. ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് അക്രമം നടന്നത്.

കൊമ്പുകൊണ്ട് കുത്തി ആന വിനോദിനെ തറയിലടിക്കുകയാണ് ചെയ്തത്. കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന്‍ എന്ന ആനയാണ് വിനോദിനെ അക്രമിച്ചത്. പരുക്കേറ്റ വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിയച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.