kerala

സൗദിയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ അഞ്ച് മലയാളികള്‍ മരിച്ചു

By Test User

December 04, 2021

സൗദിയില്‍ മലയാളി കുടുംബം വാഹനാപകടത്തില്‍ മരിച്ചു. കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തില്‍  മരിച്ചത്. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തില്‍ മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബിഷക്കടുത്ത് അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. മുഹമ്മദ് ജാബിര്‍ ടൊയോട്ട കമ്പനിയികമ്പനിയിലെ ജീവനക്കാരന്‍ ആയിരുന്നു. ജുബൈലില്‍ നിന്നും ജിസാനിലെ അബ്ദുല്‍ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവര്‍.

വ്യഴാഴ്ച രാവിലെയാണ് ഇവര്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്. വീട്ടുസാധനങ്ങള്‍ താമസം മാറിയ സ്ഥലത്ത് എത്തിയിട്ടും ജാബിറും കുടുംബവും വീട്ടില്‍ എത്താതിനെ തുടര്‍ന്നു നടത്തിയ അനേഷണത്തിലാണ് സംഭവം അറിയുന്നത്.