india

ഗുണനപ്പട്ടിക മറന്നുപോയി; ഒന്‍പതുകാരന്റെ കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് അധ്യാപകന്‍

By Test User

November 26, 2022

ഉത്തര്‍പ്രദേശില്‍ ഗുണന പട്ടിക ചൊല്ലാത്തതിന് അഞ്ചാം ക്ലാസുകാരന്റെ കൈപ്പത്തി ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് അധ്യാപകന്റെ ക്രൂരത. കാണ്‍പൂര്‍ പ്രേംനഗറിലെ പ്രൈമറി സ്‌കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിവന്‍ എന്ന കുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. അധ്യാപകന്‍ അനുജ് പണ്ടെയാണ് ഈ ക്രൂരത ചെയ്തത്. സ്‌കൂളില്‍ ചില അറ്റകുറ്റപ്പണികള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു അധ്യാപകന്‍. ഇതുവഴി കടന്നുപോയ വിദ്യാര്‍ത്ഥിയോട് ഗുണന പട്ടിക ചൊല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആ സമയം ചൊല്ലാന്‍ കഴിഞ്ഞില്ല. ഇതില്‍ പ്രകോപിതനായ അധ്യാപകന്‍ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ കൈപ്പത്തി മുറിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന സഹപാഠി ഡ്രില്ലിങ് മെഷീന്റെ പ്ലഗ് ഉടനെ തന്നെ വലിച്ചൂരിയത് വലിയ ആശ്വാസമായി.