ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ യുക്രൈനിലെ കാര്‍കീവില്‍ നിന്ന് എല്ലാ ഇന്ത്യക്കാരും ഉടന്‍ പോകണമെന്ന് ഇന്ത്യക്കാര്‍ക്ക് എംബസിയുടെ നിര്‍ദേശം. പെസോഷിന്‍, ബബായെ, ബെസ്ലിയുദോവ്ക എന്നിവിടങ്ങളിലേക്ക് മാറണെമെന്നാണ് നിര്‍ദേശം. തലസ്ഥാനമായ കീവിലെ പോലെ കാര്‍കീവിലും ശക്തമായ റഷ്യന്‍ ആക്രമം നടക്കുന്ന പശ്ചാത്തലതിലാണ് ഇന്ത്യക്കാര്‍ക്ക് എംബസി അടിയന്തര നിര്‍ദേശം നല്‍കിയത്. കാര്‍കീവില്‍ ശക്തമായ സ്‌ഫോടനമാണ് ഇന്നലെ മുതല്‍ നടക്കുന്നത്.