kerala

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെ

By Test User

March 05, 2022

1  മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലളിതമായ ചോദ്യങ്ങളോടെയാകും പരീക്ഷയെന്നും മന്ത്രി പറഞ്ഞു.

മധ്യവേനലവധിക്ക് ശേഷം പ്ലസ് വണ്‍ പരീക്ഷകള്‍ നടത്തും. ജൂണ്‍ 2 മുതല്‍ 18 വരെയുള്ള തീയതികളിലാകും നടത്തുക. ഏപ്രിലും മെയും സ്‌കൂളുകള്‍ക്ക് മധ്യവേനലവധി ആകും. ശേഷം ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. മെയ് മാസത്തില്‍ അധ്യാപകരുടെ പരിശീലന ക്യാമ്പുകള്‍ നടത്തും. മെയില്‍ തന്നെ അടുത്ത വര്‍ഷത്തെ അക്കാദമിക്ക് കലണ്ടറും പ്രസിദ്ധീകരിക്കും.

കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്ന രീതിയില്‍ പരീക്ഷകള്‍ ക്രമീകരിക്കും. പ്ലസ് വണ്‍ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ഒരുപാട് സമയം ഉണ്ടെകുമെന്നും മന്ത്രി പറഞ്ഞു.