kerala

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വര്‍ഷം തടവ്

By Test User

April 02, 2022

മലപ്പുറം കാവനൂരില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി ശിഹാബുദ്ദീന് പത്ത് വര്‍ഷം തടവ് ശിക്ഷ. തടവ് ശിക്ഷയോടൊപ്പം പ്രതി 75,000 രൂപ പിഴയായി അടയ്ക്കുകയും വേണം. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് വിധി. കുട്ടിയുടെ പുനരധിവാസത്തിന് രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കി.

2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാവനൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുട്ടിയെ പ്രതി വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയാണ് ചെയ്തത്.