ഇന്ധനവില നാളെയും കൂടും. ഡീസല്‍ ലിറ്ററിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് വര്‍ധിക്കുക. 138 ദിവസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. മാര്‍ച്ച് 22 ന് ശേഷം ഇത് നാലാം തവണയാണ് വില കൂട്ടുന്നത്. ഇതോടെ കഴിഞ്ഞ 5 ദിവസത്തില്‍ പെട്രോളിന് 3 രൂപ 45 പൈസയും ഡീസലിന് 3 രൂപ 3 പൈസയുമാണ് വര്‍ധിപ്പിച്ചത്.