india

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 200 കിലോ ഹെറോയിന്‍

By Test User

October 06, 2022

കൊച്ചി പുറങ്കടലില്‍ വന്‍ ലഹരിവേട്ട. നാവികസേനയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. 200 കിലോ ഹെറോയിനാണ് പിടികൂടിയത്. ഇറാനിയന്‍ കപ്പലില്‍ നിന്നായിരുന്നു ഇത് ലഭിച്ചത്. ഇവ കൊച്ചിയിലെത്തിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ കസ്റ്റഡിയിലെടുത്തു. ഇവരെല്ലാം ഇറാന്‍, പാകിസ്താന്‍ പൗരന്മാരാണെന്നാണ് ലഭിക്കുന്ന വിവരം.