kerala

ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍

By Test User

March 05, 2022

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനിലയില്‍ ആശങ്കാജനകമായ സാഹചര്യങ്ങള്‍ ഇപ്പോഴില്ലെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു.ഫേസ്ബുക്കിലാണ് തങ്ങള്‍ പ്രതികരണം നടത്തിയത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

പ്രിയപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (എളാപ്പ ) ആരോഗ്യ പ്രശ്‌നങ്ങളാലുള്ള തുടര്‍ചികിത്സാര്‍ത്ഥം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കാജനകമായ സാഹചര്യങ്ങള്‍ ഇപ്പോള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.അല്‍ഹംദുലില്ലാഹ്.