kerala

ഹൈദറലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് എംഎ യൂസുഫലി

By Test User

January 04, 2022

പ്രമുഖ വ്യവസായി എംഎ യൂസുഫലി ചിക്തസയില്‍ കഴിയുന്ന ഹൈദറലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.ഇന്ന് രാവിലെയോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നേരിട്ടത്തിയായിരുന്നു സന്ദര്‍ശനം.തങ്ങളുമായി സംസാരിച്ച് ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

വളരെ കാലമായി ഈ കൂടിച്ചേരല്‍ ആഗ്രഹിച്ചിരുന്നുവുന്നെന്നും കോവിഡിന്റെയും മറ്റു സാഹചര്യങ്ങള്‍ കൊണ്ട് നീണ്ടുപോയതാണ് എന്നും യൂസുഫലി പറഞ്ഞു.സന്ദര്‍ശന സമയത്ത് സാദിഖലി ശിഹാബ് തങ്ങള്‍,പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.