kerala

മന്ത്രിമാര്‍ ഗവര്‍ണര്‍ക്കെതിരെ പറഞ്ഞാല്‍ നടപടി; മുന്നറിയിപ്പുമായി ആരിഫ് മുഹമ്മദ് ഖാന്‍

By Test User

October 17, 2022

തിരുവനന്തപുരം: ഗവര്‍ണര്‍ പദവിയെ അധിക്ഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാര്‍ക്ക് ഗവര്‍ണറെ ഉപദേശിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ പദവിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് ഗവര്‍ണറുടെ താക്കീത്.

Hon’ble Governor Shri Arif Mohammed Khan said:“The CM and Council of Ministers have every right to advise Governor.But statements of individual ministers that lower the dignity of the office of the Governor,can invite action including withdrawal of pleasure”:PRO,KeralaRajBhavan

— Kerala Governor (@KeralaGovernor) October 17, 2022

ഗവര്‍ണറുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. അതിനുപിന്നാലെ ഗവര്‍ണര്‍ കേരളത്തിലെ മാധ്യമങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു.