kerala

സര്‍വ്വേയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തെങ്കിലും ചെയ്യാമോ?;സില്‍വര്‍ ലൈന്‍ സര്‍വ്വേയ്ക്ക് എതിരെ ഹൈക്കോടതി

By Test User

February 07, 2022

സില്‍വര്‍ ലൈനില്‍ വീണ്ടും സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം.ഇപ്പോള്‍ നടക്കുന്ന സര്‍വ്വേയുടെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല,സര്‍വ്വേ നിയമ പ്രകാരമാണോ ഹൈക്കോടതി ചോദിച്ചു.

ഡിപിആറിനു മുന്‍പ് ഇത്തരം ഒരു സര്‍വ്വേ നടത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ നടത്തുന്ന സര്‍വ്വേയുടെ ആവശ്യമില്ലായിരുന്നു.ജനങ്ങള്‍ ഇങ്ങനെ എത്ര സര്‍വ്വേകള്‍ സഹിക്കണം സര്‍ക്കാറിനെ വിമര്‍ശിച്ച് ഹൈക്കോടതി അഭിപ്രയപ്പെട്ടു.

നിയമപരമല്ലാത്ത സര്‍വ്വേ നടപടികള്‍ നേരത്തെ തന്നെ കോടതി തടഞ്ഞിരുന്നു.സര്‍വ്വേയുമായി ബഡപ്പെട്ട മറ്റൊരു കേസ് പരിഗണിക്കവെയാണ് സര്‍ക്കാറിനെതിരെ കോടതി രംഗത്ത് വന്നത്.