Close up of male hands in bracelets behind back

india

സ്ത്രീകളുടെ നമസ്‌കാര മുറിയില്‍ അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

By Test User

May 01, 2022

മംഗളൂരു: സ്ത്രീകളുടെ പ്രാര്‍ഥന മുറിയില്‍ അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊക്കോട് ജുമാമസ്ജിദ് വളപ്പിലെ സ്ത്രീകളുടെ പ്രാര്‍ഥന മുറിയിലാണ് സംഭവം നടന്നത്. കാര്‍ക്കള സ്വദേശ സുജിത്ത് ഷെട്ടിയെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

പരാതി നല്‍കിയ യുവതിയുള്‍പ്പടെയുള്ളവര്‍ വ്യാഴാഴ്ച തൊക്കോട്ടെ ഹുദ ജുമാമസ്ജിദ് നടത്തിയ പ്രത്യേക ചടങ്ങിന്റെ ഭാഗമാകാന്‍ എത്തിയിരുന്നു. സ്ത്രീകള്‍ മുറിയില്‍ പ്രാര്‍ഥന നടത്തുമ്പോള്‍ സുജിത് ഷെട്ടി പ്രാര്‍ഥന മുറിയില്‍ അതിക്രമിച്ചുകയറി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. പൊലീസ് അന്വേഷണം കാരണം ഒളിവിലായിരുന്ന പ്രതി ഇന്നലെയാണ് പിടിയിലായത്.