kerala

പത്താംതരം തുല്യതാ പരീക്ഷ 16 മുതൽ

By Test User

August 09, 2021

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷകൾ അടുത്ത തിങ്കളാഴ്ച (ആഗസ്റ്റ് 16) നടക്കും. കോവിഡിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകളാണ് നടത്തുക.

സംസ്ഥാനത്തെ ഒട്ടാകെ 10,316 പേർ പരീക്ഷയെഴുതും. ഇതിൽ 5247 സ്ത്രീകളും 5,061പുരുഷന്മാരും 8 ട്രാൻസ്ജെൻഡറുകൾ ഉൾപ്പെടും. 199 സെൻസറുകളിൽ ആണ് പരീക്ഷാഭവൻ പരീക്ഷ നടത്തുന്നത് സെപ്റ്റംബർ ഒന്നിനു പരീക്ഷ സമാപിക്കും. ഏറ്റവും കൂടുതൽ  പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്.