kerala

നിയമസഭക്ക് പുറത്ത് അടിയന്തര പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം

By Test User

August 12, 2021

തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ നിയമസഭക്ക് പുറത്ത് അടിയന്തര പ്രമേയം പ്രതീകാത്മകമായി അവതരിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം.സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പി ടി തോമസ് എംഎല്‍എ യുടെ അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സഭ ബഹിഷ്‌കരിച്ച് സഭയ്ക്ക് പുറത്ത് അടിയന്തര പ്രമേയം അവതരിപ്പിച്ചു പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.

പി ടി തോമസ് എംഎല്‍എ ആണ് സഭയ്ക്ക് പുറത്ത് പ്രതീകാത്മകമായി അടിയന്തരപ്രമേയം അവതരിപ്പിച്ചത്. പി കെ ബഷീര്‍ എം എല്‍ എ ആയിരുന്നു പ്രതീകാത്മക മുഖ്യമന്ത്രി.