kerala

ശമ്പള പരിഷ്‌കരണം: ആര്‍.സി.സി ജീവനക്കാര്‍ ഒരു മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തി

By Test User

December 16, 2022

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം അടക്കം ആവശ്യങ്ങള്‍ ഉന്നയിച്ച് ആര്‍.സി.സി ജീവനക്കാര്‍ സൂചന പണിമുടക്ക് നടത്തി.2016ല്‍ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണം ഇതുവരെ നടന്നിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു.

നിരവധി ചര്‍ച്ചകള്‍ നടന്നിട്ടും പരിഹാരമുണ്ടായില്ല.ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ ജീവനക്കാരാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ പണിമുടക്കിയത്. സമരം അത്യാഹിത വിഭാഗം, ഒ.പി എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. പ്രശ്‌നം പരിഹരിക്കാന്‍ ബുധനാഴ്ച രണ്ടുതവണ ആരോഗ്യ സെക്രട്ടറി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് സൂചന പണിമുടക്ക് നടത്തിയത്.