GULF

ഒമാനിലേക്ക്‌ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 89 പേരെ പിടികൂടി; മയക്കുമരുന്നുമായും ഒരാള്‍ അറസ്റ്റില്‍

By webdesk15

April 26, 2023

മസ്‌കത്ത്: രാജ്യത്തേക്ക്‌ നുഴഞ്ഞു കയറാന്‍ ശ്രമിച്ച 89 പേരെ റോയല്‍ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. അല്‍ബത്തീന ഗവര്‍ണറേറ്റിലാണ് ബോട്ട് മാര്‍ഗ്ഗം നുഴഞ്ഞു കയറാന്‍ ശ്രമിച്ചവര്‍ പിടിയിലായത്. ഇവര്‍ ഏഷ്യന്‍ വംശജരാണ്.മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഒരാളെയും ഒമാന്‍ പൊലീസ് പിടികൂടി. 17 കിലോഗ്രാം ഹഷീഷാണ് ഇയാളില്‍നിന്നും പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.