india

കോടതിക്കുള്ളില്‍ ഗുണ്ടാ സംഘങ്ങളുടെ വെടിവെപ്പ്; മൂന്ന് മരണം

By Test User

September 24, 2021

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോടതിക്കുള്ളില്‍ വച്ച് ഗുണ്ടാതലവനെ വെടിവെച്ചുകൊന്നു. ഗുണ്ടാ തലവന്‍ ജിതേന്ദ്രര്‍ ഗോഗിയാണ് ഡല്‍ഹിയിലെ രോഹിണി കോടതിയില്‍നിന്ന് ഒരു വിഭാഗം അക്രമികള്‍ വെടിവെച്ചുകൊന്നത്.

അക്രമത്തില്‍ ഗുണ്ടാത്തലവന്‍ അടക്കം മൂന്നുപേര്‍ മരിച്ചു. അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികള്‍ എത്തിയത്. സംഭവത്തില്‍ പോലീസും തിരികെ വെടിയുതിര്‍ത്തിട്ടുണ്ട്.

അക്രമികളില്‍ ചിലര്‍ക്ക് പരിക്കേറ്റതായും ചിലരെ പോലീസ് വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.