kerala

ഏവര്‍ക്കും നന്ദി; എണ്ണയിട്ട യന്ത്രം പോലെയായിരുന്നു യു.ഡി.എഫ് ക്യാമ്പിന്റെ പ്രവര്‍ത്തനം: ഉമ തോമസ്‌

By Test User

May 31, 2022

തിരഞ്ഞെടുപ്പില്‍ വോട്ട് നല്‍കിയവര്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും നന്ദി രേഖപ്പെടുത്തി തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. ജനാധിപത്യത്തിന്റെ പരമാധികാരം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തിലെത്തിയ ഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. നിങ്ങളുടെ സ്‌നേഹമായിരുന്നു ഈ ദിവസങ്ങളിലെ എന്റെ ധൈര്യം. വോട്ടെടുപ്പ് കഴിഞ്ഞ് നമ്മള്‍ പിരിയുകയല്ലെന്ന് ഉമ തോമസ് പറഞ്ഞു.

വികസനത്തിന്റെയും നീതിയുടെയും വഴിയില്‍ നിലപാടിന്റെ രാഷ്ട്രീയം ഉയര്‍ത്തി മുന്നോട്ടുപോകും. കേരളത്തിന്റെ ഓരോ ഭാഗത്ത് നിന്നും നേതാക്കളും പ്രവർത്തകരും മണ്ഡലത്തിലെത്തി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. എണ്ണയിട്ട യന്ത്രം പോലെയായിരുന്നു യു.ഡി.എഫ് ക്യാമ്പിന്റെ പ്രവര്‍ത്തനം . യുഡിഎഫ് പ്രവര്‍ത്തകരുടെ സ്‌നേഹം പകര്‍ന്ന കരുത്തും ആവേശവും ഏറെ പ്രധാനമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.