india

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

By Test User

February 12, 2022

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കൂടുതല്‍ ഇളവുകള്‍ക്ക് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇതോടെ രാവിലെ ആറ് മുതല്‍ രാത്രി പത്ത് മണി വരെ പാര്‍ട്ടികള്‍ക്ക് പ്രചാരണം നടത്താം. നേരത്തെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയായിരുന്നു പാര്‍ട്ടികള്‍ക്ക് അനുവദിച്ച സമയം. തുറന്ന സ്ഥലങ്ങളില്‍ ആളുകളെ പങ്കെടുപ്പിക്കുന്നതിനും പദയാത്രകള്‍ ഉപാധികളോടെ നടത്തുന്നതിനും ഇളവുണ്ട്.

കമ്മീഷന്‍ തീരുമാനം കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നി സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.