kerala

കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ച സംഭവത്തില്‍ മനം നൊന്ത് ലോറി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

By Test User

February 23, 2022

മലപ്പുറം: കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ച സംഭവത്തില്‍ മനം നൊന്ത് ലോറി ഡ്രൈവറായ യുവാവ് ആത്മഹത്യ ചെയ്തു. ബിജുവിനെ (28) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. മലപ്പുറത്തുള്ള വെട്ടം ആലിശ്ശേരിയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ പോയ ബിജുവിനെ അടുത്ത ദിവസം രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ച സംഭവത്തിന് പിന്നാലെ ബിജു വളരെയധികം മാനസിക പ്രയാസം നേരിട്ടതായി വീട്ടുകാര്‍ വെളിപ്പെടുത്തി. ബിജു ഓടിച്ചിരുന്ന ലോറി നാല് മാസം മുമ്പാണ് റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രക്കാരനെ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റയാളെ ബിജുവിന്റെ ലോറിയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. സംഭവത്തിന് പിന്നാലെയാണ് യുവാവിന് വിഷാദ രോഗം ബാധിച്ചത്.