india

ഐഎന്‍എസ് റണ്‍വീറില്‍ പൊട്ടിത്തെറി; മൂന്ന് നാവികര്‍ മരണപ്പെട്ടു

By Test User

January 18, 2022

ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധ കപ്പല്‍ ഐഎന്‍എസ് രണ്‍വീറിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് നാവികര്‍ മരിച്ചു. മുംബൈ തുറമുഖത്താണ് അപകടമുണ്ടായത്. 20 നാവികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും നാവികസേന അറിയിച്ചു. അപകടം സംഭവിച്ചത് ആസ്ഥാനത്തേക്ക് വരാനിരിക്കേയാണ്. കപ്പലില്‍ പൊട്ടിത്തെറി ഉണ്ടായ ഉടനെ തന്നെ ഉചിതമായ നടപടി സ്വീകരിച്ചുവെന്നാണ് നാവിക സേനയുടെ ഔദ്യോഗിക പ്രതികരണം. കപ്പലിന് സാരമായ കേടുപാടുകള്‍ പറ്റിയിട്ടില്ലെന്നും അറിയിച്ചു.