gulf

സഊദിയില്‍ വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

By Test User

October 07, 2022

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: റിയാദില്‍ നിന്ന് 431 കിലോമീറ്റര്‍ അകലെ അല്‍ ഖസിമിനടുത്ത അല്‍ റാസിന് സമീപം ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു . മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശോല ഇഖ്ബാല്‍ (44) , മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസ്സൈന്‍ (23) എന്നിവരാണ് മരിച്ചത്.

അല്‍ റാസില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ നബ്ഹാനിയയില്‍ വെച്ച് മൂന്ന് മണിയോടടുത്ത് ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വണ്‍ വാന്‍ അപകടത്തില്‍ പെടുകയായിരുന്നു. രണ്ട് സ്ത്രീകള്‍ പരിക്കുകളോടെ അല്‍ റാസ് ആശുപത്രിയിലാണുള്ളത്. മൂന്ന് കുട്ടികള്‍ക്കും സാരമായ പരിക്കുകളുണ്ട്.

ഇന്നലെ രാത്രി ഹുറൈമിലയില്‍ നിന്ന് മദീന സിയാറത്തിന് പുറപ്പെട്ടതായിരുന്നു. ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബങ്ങളും ഹുസൈനും ഡ്രൈവറുമുള്‍പ്പടെ 12 പേര്‍ വാനില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇഖ്ബാലിന്റെ ഭാര്യ സഹോദരനാണ് മരിച്ച ഹുസ്സൈന്‍. ഹുറൈമലയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഇഖ്ബാല്‍.

അല്‍ റാസില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ നബ്ഹാനിയയില്‍ വെച്ചാണ് മൂന്ന് മണിയോടടുത്ത് ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വണ്‍ വാന്‍ അപകടത്തില്‍ പെട്ടത്. അപകടകാരണം വ്യക്തമായിട്ടില്ല. ഹുറൈമലയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഇഖ്ബാല്‍. അപകടത്തില്‍ പെട്ടവര്‍ക്ക് അടിയന്തര സഹായങ്ങളുമായി കെഎംസിസി നേതാക്കളായ ഷുഹൈബ് അല്‍ റാസ് , ജംഷിര്‍ മങ്കട ഉനൈസ ,അനീസ് ചുഴലി, ബഷീര്‍ വെള്ളില എന്നിവര്‍ രംഗത്തുണ്ട് .