india

ധൈര്യമുണ്ടെങ്കില്‍ ആര്‍.എസ്.എസിനെ നിരോധിക്കൂ: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

By Test User

September 30, 2022

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച പോലെ ആര്‍.എസ്.എസിനെയും നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ട ആര്‍.ജെ.ഡി തലവന്‍ ലാലു പ്രസാദ് യാദവിനെതിരെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. തങ്ങളെ അഭിമാനമുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എന്ന് വിളിക്കാം. എന്നാല്‍ ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ തങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളാണെന്ന് പറയാമോ- സിങ് ചോദിച്ചു. ബിഹാറില്‍ അവര്‍ക്ക് സര്‍ക്കാരുണ്ട്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, ആര്‍.എസ്.എസിനെ നിരോധിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.