kerala

റെക്കോര്‍ഡ് വിലയില്‍ പച്ചക്കറി

By Test User

December 12, 2021

സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയില്‍ പച്ചക്കറി. പല പച്ചക്കറികള്‍ക്കും മൊത്ത വിപണിയില്‍ ഇരട്ടിയോളം വില വര്‍ദ്ധിച്ചു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വിപണിയില്‍ പച്ചക്കറി ക്ഷാമം വലുതാണ്. വില കുറക്കാന്‍ വേണ്ടിയുള്ള സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടും കാര്യമുണ്ടായിട്ടില്ല.

മറ്റു സംസ്ഥാനങ്ങളിലെ മഴക്കെടുതിയും വെള്ളപൊക്കവുമാണ് പച്ചക്കറി ക്ഷാമത്തിന് രൂക്ഷമാക്കിയത്. വ്യാപാരമേഖലയെ വില വര്‍ദ്ധനവ് പ്രതികൂലായി ബാധിച്ചുവെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കുന്നു.

അതേസമയം, വിലക്കയറ്റത്തിന് കാരണം വില്‍പ്പനക്കാരുടെ പൂഴ്ത്തിവെപ്പാണെന്ന ആരോപണം കച്ചവടക്കാര്‍ തള്ളി കളഞ്ഞു. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പച്ചക്കറിയെടുക്കുന്ന മാര്‍ക്കറ്റില്‍ തന്നെ വില ഉയരുകയാണ്.