india

ഇന്ത്യയില്‍ ഹിറ്റ്‌ലറുടെ ഭരണത്തേക്കാള്‍ മോശം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി

By Test User

May 23, 2022

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഡോള്‍ഫ് ഹിറ്റ്‌ലര്‍, ജോസഫ് സ്റ്റാലിന്‍, ബെനിറ്റോ മുസ്സോളിനി എന്നിവരെക്കാളും മോശമാണ് ബി.ജെ.പിയുടെ ഭരണമെന്ന് മമത വിമര്‍ശിച്ചു. കൊല്‍ക്കത്തയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രൂക്ഷമായ വിമര്‍ശനങ്ങള്‍.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ സംസ്ഥാന വിഷയങ്ങളില്‍ ഇടപെടുന്നു. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ബി.ജെ.പി ഭരണം ബുള്‍ഡോസര്‍ ചെയ്യുകയാണ്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും അവര്‍ തകര്‍ത്തു. ജനാധിപത്യം സംരക്ഷിക്കാനായി കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെന്നും മമത ബാനര്‍ജി പറഞ്ഞു. ഇന്ത്യയില്‍ തുഗ്ലക്ക് ഭരണം നിലവിലുണ്ടെന്ന് പറഞ്ഞ മമത കേന്ദ്രം എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിനെയും വിമര്‍ശിച്ചു.