ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം.പി യുമായ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കാണാനെത്തിയ പി.ടി.ഉഷക്കെതിരെ പ്രതിഷേധം. സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് സമരത്തോട് അനുഭവം പ്രകടിപ്പിച്ചെത്തിയ വിമുക്തഭടൻ ഉഷയുടെ വാഹനം തടഞ്ഞത്.
https://twitter.com/apurvasays/status/1653701644633378816
ഗുസ്തി താരങ്ങളുടെ സമരത്തിനെതിരെ പി.ടി.ഉഷ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ഉഷയുടെ വാഹനം തടഞ്ഞത്. ഗുസ്തി താരങ്ങളുടെ സമരം പത്ത് ദിവസം കഴിഞ്ഞതിന് ശേഷമാണ് താരങ്ങളെ കാണാൻ പി.ടി.ഉഷ എത്തിയത്.