kerala

ഉദ്ഘാടനത്തിന് എത്തിയത് 20പേര്‍; പ്രകോപിതനായി വേദി വിട്ട് എം.എം മണി

By webdesk11

October 16, 2023

ഉദ്ഘാടന പരിപാടിയില്‍ ആളില്ലാത്തതിനാല്‍ പ്രകോപിതനായി വേദി വിട്ട് സിപിഎം നേതാവ് എംഎം മണി. കരുണാപുരം പഞ്ചായത്തിന്റെ കേരളോത്സവം വേദിയിലാണ് സംഭവം.

ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച പുതിയ ഓപ്പണ്‍ സ്റ്റേജിന്റെയും സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനത്തിനാണ് എംഎം മണി എത്തിയത്. ഉദ്ഘാടന സമ്മേളനത്തിന് 20 പേര്‍ മാത്രം എത്തിയതാണ് മണിയ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ മണി കുറ്റപ്പെടുത്തുകയും ചെയ്തു. അത്യാവശ്യം ഉള്ളതിനാല്‍ പോകുകയാണ് എന്ന് പറഞ്ഞ് എം എം മണി ധൃതിപിടിച്ച് വേദി വിടുകയായിരുന്നു.

അതേസമയം എംഎം മണി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരിപാടി നേരത്തെ ആക്കിയതെന്നും ഇതിനാലാണ് ആളുകള്‍ കുറഞ്ഞതെന്നും പ്രസിഡണ്ട് പ്രതികരിച്ചു.