China, Feb 09 (ANI): Medical workers in protective suits attend to novel coronavirus patients at the intensive care unit (ICU) of a designated hospital in Wuhan, Hubei province, China on Saturday. (REUTERS Photo)

kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര്‌ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തുടങ്ങി

By Test User

July 03, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര്‌ വിരങ്ങള്‍ പ്രസിദ്ധീകരിച്ചു.ഇന്ന് മുതലാണ് മരിച്ചവരുടെ വിവരങ്ങള്‍ കോവിഡ് ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്.

കോവിഡ് ബാധിച്ച് മരിച്ച വരുടെ പേര്. ജില്ല,സ്ഥലം,ലിംഗം, മരിച്ച തീയതി എന്നിവയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. ജില്ലാ അടിസ്ഥാനത്തിലാകും വിവരങ്ങള്‍ ലഭ്യമാകുക.

കോവിഡ് മരണ കണക്കിനെ കുറച്ച് പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് മരിച്ച 135 പേരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടു.