india

റഫാല്‍: പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

By Test User

July 04, 2021

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ കേന്ദ്രസര്‍ക്കറിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. യുദ്ധവിമാന ഇടപാടില്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചിരുന്നു.

ഫ്രാന്‍സ് വിഷയത്തില്‍ നടപടി എടുക്കുമ്പോഴും പണം നഷ്ടപ്പെട്ട രാജ്യം മൗനത്തിലാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വാര്‍ത്ത പറഞ്ഞു. പാര്‍ലമെന്ററി സമിതി അന്വേഷണം നടത്താന്‍ മോദി എന്തു കൊണ്ട് തയ്യാറാകുന്നില്ല എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.

56000 കോടി രൂപ ചിലവാക്കിയാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 37 യുദ്ധവിമാനങ്ങള്‍ വാങ്ങിയത്. ഇടപാടില്‍ ഫ്രാന്‍സ് ജുഡീഷല്‍ അന്വഷണത്തിന് ഉത്തരവിട്ടിരുന്നു.