ന്യൂഡല്‍ഹി: രണ്ടുദിവസത്തെ ഇടവേളക്കു ശേഷം ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് ലിറ്ററിന്മേല്‍ വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ 36 ദിവസത്തിനിടെ 20 തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് 100.20 രൂപയായി. വയനാട്ടില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് 100.24 രൂപയായി. തിരുവനന്തപുരത്ത് സാധാരണ ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഡീസല്‍ ലിറ്ററിന് 92.31 രൂപയുമാണ് ഇന്നലത്തെവില. കൊച്ചിയില്‍ പെട്രോളിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ് വിലയെങ്കില്‍ കോഴിക്കോട്ട് പെട്രോളിന് 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ് ഇന്നത്തെ വില.