kerala

ആലുവയില്‍ 75കാരനെ പലക കൊണ്ട് അടിച്ചുവീഴ്ത്തി; അഞ്ചരപ്പവന്റെ മാലയും മൊബൈലും കവര്‍ന്നു

By webdesk11

September 13, 2023

ആലുവ റെയില്‍വേ സ്റ്റേഷന് സമീപം 75 കാരന് നേരെ ആക്രമണം. ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസിനെയാണ് രണ്ടുപേര്‍ ക്രൂരമായി ആക്രമിച്ചത്.

പലക കൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പിന്നാലെ അഞ്ചര പവന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതിയില്‍ പറയുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.