kerala

നാലംഗ കുടുംബം വിഷം കഴിച്ചു: പിതാവും മകളും മരിച്ചു, മാതാവും മകനും ഗുരുതരാവസ്ഥയില്‍

By webdesk11

July 14, 2023

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ടുപേര്‍ മരിച്ചു.പുല്ലാമുക്ക് സ്വദേശി ശിവരാജന്‍, മകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. പെരിങ്ങമല പുല്ലാമുക്കില്‍ ആണ് സംഭവം.

അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാശ്രമം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.