kerala

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കിയ നിലയില്‍

By Test User

September 05, 2022

ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലമാണ് മരിച്ചത്. എറണാകുളം ഭര്‍ത്താവിന്റെ വീട്ടിലാണ് അമല തൂങ്ങിമരിച്ചത്. രണ്ടു മാസം ഗര്‍ഭിണിയായിരുന്നു.

ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. രണ്ടുവര്‍ഷം മുമ്പാണ് നോര്‍ത്ത് പറവൂര്‍ സ്വദേശി രഞ്ജിത്തിനെ വിവാഹം കഴിച്ചത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.