kerala

എട്ടുവയസുകാരിയെ അശ്ലീലദൃശ്യം കാണിച്ച് പീഡിപ്പിച്ചു; 32കാരന് 104 വര്‍ഷം കഠിനതടവും 42,000 രൂപ പിഴയും

By webdesk11

October 16, 2023

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 104 വര്‍ഷം കഠിനതടവും 42,000 രൂപ പിഴയും. പത്തനാപുരം പുനല സ്വദേശി വിനോദിനെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. രണ്ടു പീഡനക്കേസ് പ്രതിക്കെതിരെ നിലവില്‍ ഉണ്ടായിരുന്നു.

പ്രതിമുമ്പ് താമസിച്ചിരുന്ന വീട്ടില്‍ വച്ച് 2021- 22 കാലയളവില്‍ എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചാണ് പീഡനം. ഇരയുടെ ഇളയ സഹോദരിയായ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം തടവും കോടതി മുന്‍പ് വിധിച്ചിരുന്നു.