kerala

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

By webdesk11

October 05, 2023

മുതലപ്പൊഴിയില്‍ വീണ്ടും അപകടം. അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് (38) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഴിമുഖം കടക്കവേ വള്ളത്തിലിടിച്ച് പരുക്കേറ്റിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് ആണ് വിവരം നല്‍കിയത്.

കടലിലെ തിരയടിയില്‍ പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി തലയിലേക്ക് വീണാണ് നൗഫലിന് ഗുരുതരമായി പരുക്കേറ്റത്.