kerala

ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

By webdesk11

January 01, 2023

ഇടുക്കി അടിമാലി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 40 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മലപ്പുറം വളാഞ്ചേരി റീജണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. പരിക്കേറ്റ ഒരാളുടെ ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മറ്റുള്ളവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന്‌ പുലര്‍ച്ചയാണ് അപകടം ഉണ്ടായത്. കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുഉള്ള റോഡില്‍ ബസ്സ് നിയന്ത്രണം വിട്ടു കൊക്കിയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങിയത്. പിന്നാലെ പോലീസും അഗ്‌നിശമനാസേനയും എത്തി.