kerala

ഭീഷണി വിലപ്പോവില്ല, ഉത്തരവാദിത്വത്തില്‍ നിന്ന് പിന്നോട്ടില്ല;ഗവര്‍ണര്‍

By Test User

November 15, 2022

സര്‍വകലാശാലകളുടെ ഭരണത്തില്‍ ഇടപെടുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.താന്‍ സര്‍ക്കാരില്‍ ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. അവര്‍ ദിനേന സര്‍വകലാശാലകളുടെ ഭരണത്തില്‍ ഇടപെടുന്നു. നിയമവാഴ്ചയും ഭരണഘടനയും സംരക്ഷിക്കുകയാണ് എന്റെ ലക്ഷ്യം. അതിന് ഏതു വരെയും പോകും. ഇക്കാര്യത്തില്‍ കോടതികളോട് നന്ദിയുണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാജ് ഭവനിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ചിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ വിശദീകരണം

എനിക്ക് വ്യക്തിപരമായ ലക്ഷ്യമില്ല .ഇതൊരു വ്യക്തിപരമായ പോരാട്ടമല്ല.രാജ്യത്തെല്ലായിടത്തും ചാന്‍സലര്‍ക്കാന്ന് സര്‍വകലാശാലകളുടെ അധികാരം അദ്ദേഹം പറഞ്ഞു.അമിത ഇടപെടല്‍ കാരണം കേരളത്തിലെ മിടുക്കരായ കുട്ടികള്‍ വിദേശത്തേക്ക് കടക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിചേര്‍ത്തു.