india

മഹാരാഷ്ട്രയില്‍ ബസ്സിന് തീപിടിച്ച് 25 പേര്‍ വെന്തുമരിച്ചു

By webdesk11

July 01, 2023

മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 25 പേര്‍ മരിച്ചു. ബുള്‍ദാനയിലെ സമൃദ്ധി മഹാമര്‍ഗ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. പുനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. യാത്ര ആരംഭിച്ച ഉടനെ ബസ്സിന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമാ യിരുന്നു. 32 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ഗുരുതരമായ പൊള്ളലേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.