kerala

വീണക്കെതിരായ പരാതി: ധനവകുപ്പിന്റെ റിപ്പോര്‍ട്ട് നീളുന്നു

By webdesk11

September 18, 2023

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയുടെ ഐ.ജി.എസ്.ടി പരിശോധനയില്‍ അന്വേഷണ റിപ്പോര്‍ട്ട് നീളുന്നു. സാങ്കേതിക നടപടികള്‍ ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പ് നല്‍കുന്ന വിശദീകരണം. ധനമന്ത്രിയുടെ നിര്‍ദേശപ്രകാരം നികുതി സെക്രട്ടറി പരിശോധന ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞെങ്കിലും ധനവകുപ്പിന് വിവരങ്ങള്‍ കൈമാറിയിട്ടില്ല. സാങ്കേതിക നടപടികള്‍ ബാക്കിയുണ്ടെന്ന് നികുതി വകുപ്പും, റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് ധനവകുപ്പും വിശദീകരണം നല്‍കി.

വീണ നികുതി വെട്ടിച്ചെന്ന മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ പരാതിയിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചില്ലെന്നാണ് കുഴല്‍നാടന്‍ പരാതിയില്‍ പറയുന്നത്.