Congress MP Rahul Gandhi at Parliament House complex on Thursday | PTI

india

അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By webdesk11

July 21, 2023

അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നല്‍കിയ ആപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മോദി പരാമര്‍ശ കേസില്‍ കുറ്റക്കാരന്‍ ആണെന്ന് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.

ഇന്ന് ആവശ്യം സ്റ്റേ അംഗീകരിക്കപ്പെട്ടാല്‍ വയനാട് എംപി ആയിരുന്ന രാഹുല്‍ഗാന്ധിയുടെ അയോഗ്യത നീങ്ങി ലോകസഭാംഗത്വം പുനസ്ഥാപിക്കപ്പെടും.