india

ഡല്‍ഹി മദ്യനയ അഴിമതി: ആപ് എം.പി സഞ്ജയ് സിങ് അറസ്റ്റില്‍

By webdesk11

October 04, 2023

ഡല്‍ഹി മദ്യനായ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തു. ഇന്ന് 10 മണിക്കൂറോളം ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെ ഇ ഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധനയും ചോദ്യം ചെയ്യലും ആരംഭിച്ചിരുന്നു.

മദ്യനയ കേസില്‍ അകപ്പെട്ട ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ അറസ്റ്റിലായി ജയിലില്‍ ഇപ്പോഴും കഴിയുകയാണ്.