india

ബസ്സിനകത്ത് പെണ്‍കുട്ടിക്ക് മുന്നില്‍ മാസ്റ്റര്‍ബേഷന്‍ ചെയ്ത യുവാവിനെ പിടികൂടി

By Chandrika Web

January 05, 2023

ഡല്‍ഹി ഡിടിസി ബസ്സിനകത്ത് പെണ്‍കുട്ടിക്ക് മുന്നില്‍ മാസ്റ്റര്‍ബേഷന്‍ നടത്തിയ യുവാവിനെ കയ്യോടെ പിടികൂടി. ഇന്നലെയാണ് സംഭവം. പിടികൂടിയതോടെ കരച്ചിലായി കക്ഷി. ബീഹാറുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടി ഒച്ചവെച്ചതോടെ കണ്ടക്ടര്‍ പിടികൂടി വീഡിയോ എടുത്തത് വൈറലാണ്.ഡല്‍ഹി നോര്‍ത്ത് രോഹിണി പൊലീസ് സബ് ഇന്‍സ്‌പെക്ടറാണ് അന്വേഷിക്കുന്നത്.

അതേസമയം പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് നിലപാട്. 2018ലും സമാനമായി ഡല്‍ഹി ട്രാന്‍. ബസ്സില്‍ പരാതി ലഭിച്ചിരുന്നു. അന്ന് യുവതി സംഭവത്തിന്റെ വീഡിയോ എടുത്തിരുന്നു.