kerala

ഇന്ധന സെസ്: നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം

By webdesk11

February 09, 2023

നികുതി വര്‍ധനക്കെതിരെ നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം. എംഎല്‍എ ഹോസ്റ്റല്‍ മുതല്‍ നിയമസഭ വരെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ നടത്തം.നികുതികൊള്ള, പിടിച്ചുപറി, പോക്കറ്റടി എന്നെഴുതിയ ബാനറുമായാണ് എംഎല്‍എമാര്‍ നടത്തം ആരംഭിച്ചത്.

അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും തലക്കുപിടിച്ച സര്‍ക്കാര്‍ ആണ് ഇതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന് പ്രതിപക്ഷത്തോട് പരിഹാസവും ജനങ്ങളോട് പുച്ഛവുമാണ്്. തുടര്‍ഭരണം കിട്ടിയ അഹങ്കാരത്തില്‍ ജനങ്ങളെ മറന്നു. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.