kerala

ട്യൂഷന്‍ സെന്ററുകള്‍ രാത്രി ക്ലാസ് നടത്തരുതെന്ന ബാലാവകാശ കമീഷന്റെ ഉത്തരവിന് ഹൈകോടതി സ്‌റ്റേ; വിനോദയാത്രകള്‍ പാടില്ലെന്നതില്‍ കോടതി ഇടപെട്ടില്ല

By webdesk11

October 16, 2023

ട്യൂഷന്‍ സെന്ററുകള്‍ രാത്രി നടത്തരുതെന്ന് സംസ്ഥാന ബാലാ അവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ട്യൂഷന്‍ സെന്ററുകളില്‍ രാത്രി ക്ലാസ്സുകളും വിനോദയാത്രകളും നടത്തരുതെന്ന ബാല അവകാശ കമ്മീഷന്‍ ആഗസ്റ്റ് നാലിന് പുറത്തുവിട്ട ഉത്തരവിനെതിരെ വെല്‍ഫെയര്‍ അസോസിയേഷന്‍ ഫോര്‍ ട്യൂട്ടോറിയല്‍സ് ആന്‍ഡ് ടീച്ചേഴ്‌സ് സംഘടന ആക്ടിങ് ജനറല്‍ സെക്രട്ടറി ജികെ സുജേഷ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി ആര്‍ രവിയുടെ ഇടക്കാല ഉത്തരവ്.

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പല കുട്ടികളും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതിന് പിന്നില്‍ ട്യൂഷന്‍ ക്ലാസുകളുടെ സ്വാധീനമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

അതേസമയം വിനോദയാത്രകള്‍ പാടില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ കോടതി ഇടപെട്ടില്ല.