kerala

ഇ പി ജയരാജനെതിരായ ആരോപണത്തില്‍ കോടതിയെ സമീപിക്കുമെന്ന് കെ സുധാകരന്‍

By webdesk11

December 27, 2022

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആരോപണത്തില്‍ കോടതിയുടെ മേല്‍ നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ഇത് സിപിഎമ്മിന്റെ ആഭ്യന്തര വിഷയമല്ലെന്നും ജയരാജന്‍ മന്ത്രിയായിരിക്കുമ്പോള്‍ തുടങ്ങിയ അഴിമതി ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് കെ സുധാകരന്‍. സ്ഥാനം മാറേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.