kerala

കോഴിക്കോട് പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകന് കാറിടിച്ച് ദാരുണാന്ത്യം

By webdesk11

February 09, 2023

കോഴിക്കോട് കുന്ദമംഗലം പതിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകന്‍ കാറിടിച്ച് മരിച്ചു. പതിമംഗലം അവ്വാത്തോട്ടത്തില്‍ രാജു ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.

പ്രഭാതസവാരിക്കിറങ്ങിയ രാജുവിന്റെ നേരെ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.