kerala

കേരളം ഗുണ്ടകളുടെ നാടായി മാറുന്നുവെന്ന് കെ സുധാകരന്‍

By Test User

November 20, 2022

കേരളം ഗുണ്ടകളുടെ നാടായി മാറുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലഹരി മാഫിയുടെ കേന്ദ്രം ഇന്ന് സ്‌കൂളുകളായി മാറുന്നു എന്നും അവരെ നിയന്ത്രിക്കാന്‍ ഒരു ഭരണകൂടമോ ഭരണ വ്യവസ്ഥയോ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. പോലീസിനകത്തും പുറത്തും ഗുണ്ടാ വിളയാട്ടം കൊണ്ട് കേരളത്തിന്റെ സമാധാനന്തരീക്ഷം തന്നെ ഇല്ലാതായികൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

നരബലിയും കൊലപാതകവും നടക്കുന്ന കേരളത്തില്‍ ജീവിക്കുക എന്നത് തന്നെ പ്രയാസമായിരിക്കുകയാണ് എന്നും സമ്മേളനത്തില്‍ പറഞ്ഞു.